5 Reasons to watch Malayalam Movie “Varane Avashyamundu” | “വരനെ ആവശ്യമുണ്ട്” സിനിമ എന്തു കൊണ്ട് കാണണം. 5 കാരണങ്ങൾ ഇതാ

 

ഏറെ വ്യത്യസ്തതകളുമായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് അനൂപ് സത്യൻ സംവിധാനം ചെയ്ത സുരേഷ് ഗോപി ദുൽഖർ ചിത്രം “വരനെ ആവശ്യമുണ്ട്”. ഇതിനോടകം തന്നെ മികച്ച അഭിപ്രായവുമായി തിയേറ്ററിൽ മുന്നേറുന്ന ചിത്രം സമീപ കാലത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്. ഈ ചിത്രത്തിൻറെ പ്രത്യേകതകളും എന്തൊക്കെ കാരണങ്ങൾ കൊണ്ട് ഈ ചിത്രം പ്രേക്ഷകർ കാണണം എന്നും വിവരിക്കുന്ന ലേഖനമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഈ ചിത്രം കാണുവാനുള്ള 10 കാരണങ്ങൾ ഇതാ.

1. മികച്ച കുടുംബ ചിത്രം.

സമീപ കാലത്തായി ഇറങ്ങിയ ഏറ്റവും മികച്ച ഒരു കുടുംബ ചിത്രമാണ് വരനെ ആവശ്യമുണ്ട് എന്ന മലയാള സിനിമ. ഈ ചിത്രം പ്രധാനമായും ലക്‌ഷ്യം വയ്ക്കുന്നതും കുടുംബ പ്രേക്ഷകരെ തന്നെയാണ്. നിങ്ങൾ കുടുംബവും ഒത്തു ഒരു സിനിമ കാണുവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ  തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണിത്. കുടുംബ പ്രേക്ഷകരിൽ പ്രത്യേകിച്ച് സ്ത്രീകൾക്ക് ഈ ചിത്രം ഇഷ്ടപ്പെടാൻ ഏറെ കാരണങ്ങൾ ചിത്രത്തിൽ ഉണ്ട്.

2. സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചു വരവ്.

ഈ ചിത്രത്തെ വ്യത്യസ്തമാകുന്ന രണ്ടാമത്തെ ഘടകം ഏറെ നാളത്തെ  ഇടവേളയ്ക്കു ശേഷം ബിഗ് സ്‌ക്രീനിൽ എത്തുന്ന സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചു വരവാണ്. തിരിച്ചു വരവ് ഗംഭീരമാക്കുകയും ചെയ്തു ഇവർ ഈ ചിത്രത്തിലൂടെ.

3. അനൂപ് സത്യൻ എന്ന സംവിധായകന്റെ അരങ്ങേറ്റം.

ഈ ചിത്രത്തെ വ്യത്യസ്തമാകുന്ന മൂന്നാമത്തെ ഘടകം മലയാളത്തിന്റെ ഏറ്റവും മികച്ച സിനിമ സംവിധായകരിൽ ഒരാളായ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റെ അരങ്ങേറ്റം ആണ്. ചിത്രത്തെ വാൻ വിജയമാക്കിയിട്ടുള്ള ഒന്നാമത്തെ ഘടകം ഇതിന്റെ സംവിധാന മികവി തന്നെയാണ് എന്ന് പ്രായത്തെ വയ്യ. ചിത്രം നേടിയിട്ടുള്ള മികച്ച അഭിപ്രായവും അനൂപ് സത്യന്റെ മലയാള സിനിമ സംവിധാന രംഗത്തേക്കുള്ള മികച്ച രങ്ങേറ്റമാണ്. മലയാള സിനിമ സംവിധാന രംഗത്തു ഇനി സാത്താൻ അനൂപ് സത്യന്റെ പേര് കൂടി മുൻ നിരയിൽ ഉണ്ടാകും എന്ന് നമുക്ക് ഉറപ്പിക്കാം.

4. കല്യാണി പ്രിയദർശന്റെ അരങ്ങേറ്റം.

മലയാള സിനിമ രംഗത്തേക്ക് ഒരു പുതുമുഖ നടിമാരുടെ ഇടയിലേക്ക് ഒരു നദി കൂടി കടന്നു വന്നിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ അരങ്ങേറ്റ ചിത്രത്തിൽ തന്നെ ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. മലയാളികളെ സംബന്ധിച്ചിടത്തോളം തികസിച്ചും വ്യത്യസ്തതയുള്ളതും പുതുമയുള്ളതുമായ അഭിനയ ശൈലിയാണ് കല്യാണിയുടേത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ രൺജിത്ത് ചുവടുറപ്പിക്കുന്നതാണ് കല്യാണിയുടെ പ്രകടനം.

5. ജോണി ആന്റണിയുടെ പ്രകടനം.

ഈ ചിത്രത്തിൻറെ ഏറ്റവും ആകർഷകമായ ഘടകം സംവിധായകനും നടനുമായ ജോണി ആന്റണിയുടെ കഥാപാത്രമാണ്. എന്തുകൊണ്ട് ഈ  ചിത്രം ഒരു മികച്ച കോമഡി ചിത്രം കൂടി ആകുന്നു എന്നുള്ളതിന്റെ ഉത്തരം സംവിധായകനും നടനുമായ ജോണി ആന്റണിയുടെ പ്രകടനം ആണ്. അതാണ് ഈ ചിത്രത്തെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്ന പ്രധാനപ്പെട്ട ഘടകം

 

Leave a Reply

Your email address will not be published. Required fields are marked *