അമലാപോൾ വീണ്ടും വിവാഹിതയായി. Actress Amala Paul got Married again

Actress Amala Paul Marriage

പ്രമുഖ തെന്നിന്ത്യൻ നടിയും മലയാളിയുമായ അമലപോൾ വീണ്ടും വിവാഹിതയായി റിപ്പോർട്ട്.   അമലയുടെ  സുഹൃത്തും മുംബൈയിൽ നിന്നുള്ള ഗായകനുമായ ഭവ്നിന്ദർ സിംഗ് ആണ് വരൻ. ഭവ്നിന്ദർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 

 വളരെ രഹസ്യമായി നടന്ന ഈ വിവാഹത്തെ കുറിച്ചുള്ള കൂടുതൽ വാർത്തകളും ചിത്രങ്ങളും ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. അമലയും ഭവ്നിന്ദറും  ഒരുമിച്ചു നിൽക്കുന്ന  പല ചിത്രങ്ങളും നേരത്തെ തന്നെ പുറത്തു വന്നിരുന്നു എങ്കിലും വിവാഹത്തെക്കുറിച്ച് പ്രണയത്തെ കുറിച്ച് ഒന്നും തന്നെ അമല വെളിപ്പെടുത്തിയിരുന്നില്ല.ഇരുവരും നേരത്തെ തന്നെ സുഹൃത്തുക്കൾ ആയിരുന്നു എന്ന് മാത്രമാണ് അമല പറഞ്ഞത്. ഭവ്നിന്ദർ സിങ്ങും അമലയും ചേർന്ന് ക്രിസ്മസ് ആഘോഷിക്കുന്നതിന്റെയും ഹോളി ആഘോഷിക്കുന്നതിനെയും, ഇരുവരും ചേർന്ന് നടത്തിയ ബാലി, ഹിമാലയ, തിരുവണ്ണാമല യാത്രകളുടെയും ചിത്രങ്ങൾ ഭവ്നിന്ദർ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു.

പരമ്പരാഗത രാജസ്ഥാനി ആചാരപ്രകാരം ആണ് വിവാഹം നടന്നത് എന്നാണ് ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. വിവാഹ ചിത്രത്തിൽ പരമ്പരാഗത രാജസ്ഥാനി വേഷത്തിലാണ് ഇരുവരും. അമല ജന്മംകൊണ്ട ക്രിസ്ത്യാനി ആണ്. ഭവ്നിന്ദർ മുസ്ലിം മതവിശ്വാസി ആണെന്ന് പറയപ്പെടുന്നു.

 അമല പോൾ നേരത്തെ തമിഴ് സിനിമ സംവിധായകൻ വിജയ് വിവാഹം കഴിച്ചിരുന്നു. വെറും രണ്ടു വർഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യം നീണ്ടുനിന്നത്. വിജയ് പിന്നീട് ചെന്നൈയിലുള്ള ഒരു ഡോക്ടറെ വിവാഹം കഴിച്ചു.

Actress Amala Paul Marriage

Leave a Reply

Your email address will not be published. Required fields are marked *