Top 10 Malayalam Travel Vloggers and Youtube Channel

ഇന്റർനെറ്റിന്റെ വളർച്ചയോടു കൂടി അടുത്ത കാലത്തായി വിധ സാമൂഹിക മാധ്യമങ്ങളുടെ അതിവേഗത്തുള്ള വളർച്ചയാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത്. ഈ മേഖലയുടെ വിപണന വരുമാന സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുവാനായി കൂടുതൽ ആളുകൾ രംഗത്തു വരുന്നു. Social Networking site കളുടെ വ്യാപനത്തോട് കൂടി അടുത്ത കാലത്തായി വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന മേഖലയാണ് Travel Vlogging എന്നത്. YouTube, Facebook തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയോ സ്വന്തമായി തയ്യാറാക്കുന്ന website ലൂടെയോ Internet ൽ യാത്ര വിഡിയോകൾ പ്രസിദ്ധീകരിക്കുന്നതിനെയാണ് Travel Vlogging എന്ന് പറയുന്നത്. യാത്രകൾ നാടത്തി വിഡിയോകൾ തയ്യാറാക്കി വിവിധ സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നവരെയാണ് Travel Vloggers എന്ന് പറയുന്നത്. നിരവധി ആളുകളാണ് അടുത്ത കാലത്തായി ഈ മേഖലയിലേക്ക് കടന്നു വന്നിട്ടുള്ളത്. മലയാളത്തിലെ ഈ രംഗത്ത് ഏറ്റവും പ്രമുഖരായ 10 Travel Vloggers നെയും അവരുടെ YouTube ചാനലിനെയും  പരിചയപ്പെടുത്തുവാനാണ് ഈ ലേഖനം

ഇതിൽ ഓരോ Travel Vloggers നും കിട്ടിയ Subscribers ന്റെ എണ്ണം അനുസരിച്ചാണ്  Ranking നിശ്ചയിച്ചിട്ടുള്ളത്.
Noxscore എന്നാൽ noxinfluencer എന്ന വെബ്സൈറ്റ് വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച് ഓരോ Vloggers നും നൽകിയിട്ടുള്ള റേറ്റിംഗ് ആണ്.
Socal Blade Rank എന്നാൽ SocalBlade എന്ന വെബ്സൈറ്റ് ഓരോ Travel Vloggers നും നൽകിയിട്ടുള്ള Rank ആണ്

  1. Sujith Bhakthan

    Sujith Bhakthan Travel Vlogger
    Sujith Bhakthan Travel Vlogger

    ഈ രംഗത്തു ഇന്ന് അറിയപ്പെടുന്ന ഏറ്റവും പ്രശസ്തനായ വ്യക്തിയാണ് സുജിത് ഭക്തൻ. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി രാജ്യങ്ങളിൽ യാത്ര ചെയ്തു യാത്ര വിഡിയോകൾ തയ്യാറാക്കിയ അദ്ദേഹം ഇതിനോടകം 800 ലതികം ട്രാവൽ വീഡിയോകൾ You Tube ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Tech Travel Eat by Sujith Bhakthan എന്ന അദ്ദേഹത്തിന്റെ Youtube Channel ഇതിനോടകം തന്നെ 8 ലക്ഷത്തിൽ അധികം ആളുകൾ Subscribe ചെയ്തിട്ടുണ്ട്. സുജിത് ഭക്തൻ ആണ് ഏറ്റവും അധികം Subscribers ഉള്ള മലയാളം Travel Vlogger. മലേഷ്യ, സിങ്കപ്പൂർ, തായ്‌ലൻഡ്, വിവിധ ഗൾഫ് രാജ്യങ്ങൾ, ചൈന, ഭൂട്ടാൻ, ശ്രീലങ്ക തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങൾ സഞ്ചരിച്ചു യാത്ര വിഡിയോകൾ തയ്യാറാക്കിയിട്ടുണ്ട്.

    Channel Name : Tech Travel Eat by Sujith Bhakthan
    Subscribers :    876k
    NoxScore : 4.09
    Social Blade Rank : B+

  2. Shakir Subhan

    mallu traveller
    Travel Blogger Mallu Traveller

    ഇതിനോടകം 6 ലക്ഷം Subscribers നെ നേടിയ ഷാക്കിർ സുബ്ഹാൻ എന്ന കണ്ണൂർ സ്വദേശിയുടെ “Mallu Travellers” എന്ന YouTube ചാനലാണ് ഈ രംഗത്തു ചുവടുറപ്പിച്ച രണ്ടാമത്തെ ചാനൽ. മലായാളത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ചാനൽ കൂടിയായ മല്ലു ട്രാവലർ. Kerala To Europe എന്ന പേരിൽ കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് മോട്ടോർ സൈക്കിളിൽ ലോകം ചുറ്റുക എന്ന ട്രിപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കിയ വ്യക്തിയാണ് അദ്ദേഹം. കൊറോണ വൈറസ് ബാധ ലോകവ്യാപകമായതോടെ അസർബൈജാനിൽ വച്ച് ലോക യാത്ര തത്കാലം മാറ്റിവയ്ക്കുകയും കേരളത്തിൽ തിരിചെത്തുകയും ചെയ്തു.  കൊറോണ വൈറസ് ബാധ സംശയത്താൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച അദ്ദേഹം കൂടുതൽ വാർത്ത മാധ്യമ ശ്രദ്ധ നേടി.

    Channel Name : Mallu Traveller
    Subscribers :    591k
    NoxScore : 4.19
    Social Blade Rank : B+

  3. Harees Ameer Ali

    Harris Ameer Ali, Kerala Travel Vlogger

    Subscribers ന്റെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള Kerala Travel Blogger ആണ് ഹാരിസ് അമീർ അലി. 340000 ലതികം ആളുകൾ  YouTube ൽ അദ്ദേഹത്തിന്റെ യാത്ര വിഡിയോകൾ കാണുന്നു. സ്വന്തമായി ഒരു ടൂർ കമ്പനിയുള്ള അദ്ദേഹം മലേഷ്യ, തായ്‌ലൻഡ്  തുടങ്ങിയ രാജ്യങ്ങളിലേക്ക് ടൂർ പാക്കേജുകൾ സംഘടിപ്പിക്കാറുണ്ട്. പ്രധാനമായും തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലൂടെയുള്ള യാത്രകളാണ് അദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോകളിൽ അധികവും. സുജിത് ഭക്തനുമായി ചേർന്ന് അദ്ദേഹം നടത്തിയ യാത്രകൾ പ്രേക്ഷക ശ്രദ്ധ നേടി.

    Channel Name : Harees Ameerali – Royal Sky Holidays
    Subscribers :    344k
    NoxScore : 3.2
    Social Blade Rank : B

  4. Roshen

    Travel Vlogger Roshan
    Travel Vlogger Roshan

    യുവത്വത്തിന്റെ പ്രസരിപ്പുമായി യാത്ര വിവരണ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് റോഷൻ. “Roshens Vlog” എന്ന അദ്ദേഹത്തിന്റെ YouTube ചാനലിലൂടെ ഇതുവരെ 200 ലതികം വീഡിയോകൾ  പ്രസിദ്ധീകരിച്ച റോഷൻ ഈ രംഗത്തു വളർന്നു വരുന്ന പ്രതിഭയാണ്. ഇതുവരെ 3 ലക്ഷത്തിലധികം subscribers നെ സ്വന്തമാക്കിയ റോഷൻ മലയാളത്തിലെ Travel Vloggers ന്റെ ഇടയിൽ നാലാം സ്ഥാനത്താണ്. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ചുറ്റി സഞ്ചരിച്ചു തയ്യാറാക്കിയ യാത്ര വിഡിയോകൾ അദ്ദേഹത്തിന്റെ വീഡിയോ ശേഖരത്തിലെ പ്രധാനപ്പെട്ടവയാണ്

    Channel Name : Roshens Vlog
    Subscribers :    301k
    NoxScore : 2.89
    Social Blade Rank : B

  5. Ebbin Jose

    Food N Travel by Ebbin Jose
    Food N Travel by Ebbin Jose

    മറ്റു യാത്ര വീഡിയോകളിൽ നിന്നും വ്യത്യസ്തമായി താൻ യാത്ര ചെയ്യുന്ന നാടുകളിലെ വിവിധ തരം ഭക്ഷണ വിഭവങ്ങൾ പ്രേക്ഷകരുമായി പങ്കു വയ്ക്കുകയാണ് എബിൻ ജോസ് തന്റെ യാത്ര വീഡിയോകളിലൂടെ ചെയ്യുന്നത്. മറ്റു യാത്ര വിവരണങ്ങൾ പ്രധാനമായും യാത്ര ചെയ്യുന്ന പ്രദേശങ്ങളുടെ പ്രത്യേകതയും പ്രകൃതി ഭംഗിയുമൊക്കെ പങ്കു വയ്ക്കുമ്പോൾ അവിടങ്ങളിലെ ഭക്ഷണ വൈവിധ്യങ്ങളാണ് Ebbin Jose “Food N Travel by Ebbin Jose” എന്ന തന്റെ YouTube ചാനലിലൂടെ പ്രേക്ഷകരെ കാണിക്കുന്നത്. 2018 ൽ മാത്രം ഈ രംഗത്തേക്ക് പ്രവേശിച്ച എബിൻ ഇതിനോടകം തന്നെ 270000 subscribers നെ സ്വന്തമാക്കി ഈ രംഗത്തു പെട്ടെന്ന് പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിയാണ്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ഭക്ഷണ രുചികൾ ആണ് അദ്ദേഹം തന്റെ ചാനലിലൂടെ പ്രേക്ഷകരെ കാണിച്ചിട്ടുള്ളത്.

    Channel Name : Food N Travel by Ebbin Jose
    Subscribers :    278k
    NoxScore : 4.15
    Social Blade Rank : B

  6. Ashraf Excel

    Ashraf Excel
    Route Records By Ashraf Excel

    വളരെ വ്യത്യസ്തമായ അവതരണ ശൈലിയിൽ യാത്ര വിഡിയോകൾ നിർമ്മിക്കുന്ന വ്യക്തിയാണ് അഷ്‌റഫ് എക്സൽ. മികച്ച രീതിയിൽ ഫോക്കസ് ചെയ്തു റെക്കോർഡ് ചെയ്യുന്ന വിഡിയോ ക്ലിപ്പുകൾ മികച്ച Background Music ഉം വിവരണങ്ങളും ചേർത്തു തയ്യാറാക്കുന്ന അദ്ദേഹത്തിന്റെ വിഡിയോകൾ മറ്റ് Travel Vloggers ൽ നിന്നും തികച്ചും വ്യത്യസ്തമാണ്. രണ്ട് വർഷത്തിനിടയിൽ തന്നെ 2 ലക്ഷത്തിൽ അധികം Subsribers നെ സ്വന്തമാക്കിയ അദ്ദേഹം വരും വർഷങ്ങളിൽ ഈ രംഗത്തു വലിയ നേട്ടങ്ങൾ പ്രാപ്തമാക്കാൻ കഴിവുള്ള  പ്രതിഭയാണ്. “Route Records By Ashraf Excel” എന്ന അദ്ദേഹത്തിന്റെ Youtube ചാനൽ ഇതിനോടകം 170 ലതികം വിഡിയോകൾ പ്രേക്ഷകരിൽ എത്തിച്ചിട്ടുണ്ട്. ഈ രംഗത്തു subscribers ന്റെ എണ്ണത്തിൽ ആറാം സ്ഥാനത്താണ് അദ്ദേഹം ഇപ്പോൾ

    Channel Name : Route Records by Ashraf Excel
    Subscribers :    231k
    NoxScore : 3.47
    Social Blade Rank : B

  7. Jinsha Basheer

    Jinsha Basheer
    Jinsha Basheer Travel Vlogger

    മലയാളം Travel vlogger മാർക്കിടയിലെ വനിതാ താരമാണ് ജിൻഷാ ബഷീർ. ഇന്ത്യയിലെയും വിദേശങ്ങളിലേതുമായി ഇതിനോടകം 250 ലതികം യാത്ര വിഡിയോകൾ ജിൻഷാ ബഷീറിന്റെ youtube വീഡിയോ ശേഖരത്തിൽ ഉണ്ട്. മലേഷ്യ, തായ്‌ലൻഡ് ,സിങ്കപ്പൂർ, വിവിധ ഗൾഫ് രാജ്യങ്ങൾ എന്നിവ സന്ദർശിച്ച് തയ്യാറാക്കിയ യാത്ര വിഡിയോകൾ ജിൻഷായുടെ യൂട്യൂബ് ചാനലായ “Jinsha Basheer” ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. .150000 subscribers നെ ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള ജിൻഷാ Subscriber ന്റെ എണ്ണത്തിൽ ഈ ആറാം സ്ഥാനത്താണ്. യാത്ര വിഡിയോകൾക്ക് പുറമെ വ്യക്തികൾക്ക് ഉപകാരപ്പെടുന്ന വിവിധ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിഡിയോകളും ജിൻഷാ പ്രസിദ്ധീകരിക്കാറുണ്ട്.

    Channel Name : Jinsha Basheer
    Subscribers :    161k
    NoxScore : 1.9
    Social Blade Rank : B-

  8. MIDHUN V SHANKAR

    MIDHUN V SANKAR and Vasundhara
    MIDHUN V SANKAR and VASUNDHARA

    മിഥുൻ വി ശങ്കറും അദ്ദേഹത്തിന്റെ ഭാര്യ വസുന്ധരയും ഒരുമിച്ചു നടത്തുന്ന യാത്രകളാണ് അദ്ദേഹത്തിന്റെ വീഡിയോ ശേഖരത്തിൽ ഉള്ളത്. ഇരുവരും ഒന്നിച്ചു വീഡിയോ അവതരണം നടത്തുന്നു എന്നതാണ്  ഇവരുടെ യാത്ര വീഡിയോകളുടെ പ്രത്യേകത. ഇതിനോടകം 300 ലതികം യാത്ര വിഡിയോകൾ ഇവർ ചെയ്തിട്ടുണ്ട്. “Kerlala To Kashmir” എന്ന പേരിൽ കേരളത്തിൽ നിന്നും കാശ്മീരിലേക്ക് ഇരുവരും നടത്തിയ യാത്ര വിവിധ ഭാഗങ്ങളായി “MIDHUN V SANKAR” എന്ന ഇവരുടെ YouTube ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 150000 ലതികം ആളുകൾ ഇവരുടെ ചാനൽ Subscribe ചെയ്തിട്ടുണ്ട്. 2017 മുതലാണ് MIDHUN V SANKAR യൂട്യൂബിൽ സജീവമാകാൻ തുടങ്ങിയത്.

    Channel Name : MIDHUN V SHANKAR
    Subscribers :    160k
    NoxScore : 3.62
    Social Blade Rank : B

  9. BINNICHEN THOMAS

    BINNICHEN THOMAS
    Travel Vlogger BINNICHEN THOMAS

    ഓസ്‌ട്രേലിയൻ യാത്ര വിഡിയോകൾ യൂട്യൂബിൽ പ്രസിദ്ധീകരിച്ചു ഈ മേഖലയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് ബിന്നിച്ചൻ തോമസ് വട്ടുപറമ്പിൽ. ഓസ്‌ട്രേലിയയിൽ സ്ഥിര താമസമാക്കിയിട്ടുള്ള അദ്ദേഹം ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളും ഗ്രാമങ്ങളും അടക്കം സഞ്ചരിച്ചു യാത്ര വിഡിയോകൾ തയ്യാറാക്കിയിട്ടുണ്ട്. “BINNICHEN THOMAS” എന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ ഇതിനോടകം 100 ലതികം വിഡിയോകൾ പ്രേക്ഷകർക്കായി ലഭ്യമാണ്. 1 ലക്ഷത്തിലധികം ആളുകൾ അദ്ദേഹത്തിന്റെ YouTube ചാനൽ പിന്തുടരുന്നു. Australia സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ അദ്ദേഹത്തിന്റെ വിഡികൾ ഉപകാരപ്രദമാണ്.

    Channel Name : BINNICHEN THOMAS
    Subscribers :    109k
    NoxScore : 2.76
    Social Blade Rank : B-

  10. Vinesh Vlogger
    Vinesh Vlogger
    Vlogger Vineesh and Lincy

    മലയാളി ട്രാവൽ വ്‌ളോഗർമാർക്കിടയിലെ ഒരു മിന്നും താരമാണ് വിനീഷ്. വിനീഷും അദ്ദേഹത്തിന്റെ ഭാര്യ ലിൻസിയും നടത്തുന്ന യാത്രകളെക്കുറിച്ചാണ്‌ അദ്ദേഹത്തിന്റെ വിഡിയോകൾ. “Vinesh Vlogger” എന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ ഇതിനോടകം തന്നെ 200 ഓളം വിഡിയോകൾ publish ചെയ്തിട്ടുണ്ട്. 60000 ലതികം subscribers ഉള്ള അദ്ദേഹത്തിന്റെ ചാനൽ കൂടുതലായും ഇപ്പോൾ അയർലണ്ട് (Ireland) എന്ന രാജ്യത്തിലൂടെയുള്ള യാത്രകളാണ് പ്രസിദ്ധീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരമായിട്ടുള്ള ഒരു രാജ്യമായ അയർലണ്ടിൽ താമസമാക്കിയിട്ടുള്ള വിനീഷിൻറെ ireland വിഡിയോകൾ ഏവരും ഇഷ്ട്ടപ്പെടുന്നതാണ്.

    Channel Name : Vinesh Vlogger
    Subscribers :    63.3k
    NoxScore : 3.81
    Social Blade Rank : B-

    Note : ഈ ലേഖനം തിരുത്തലുകൾക്ക് വിധേയമാണ്. ലേഖനത്തെ കുറിച്ചുള്ള അഭിപ്രായവും നിർദ്ദേശങ്ങളും comment ആയി രേഖപ്പെടുത്തുക

Leave a Reply

Your email address will not be published. Required fields are marked *